ഇറ്റലിയിൽ നിന്നും പോളിഷ് താരത്തെ സ്വന്തമാക്കി ഫോർച്യൂണ

ഇറ്റലിയിൽ നിന്നും പോളിഷ് താരത്തെ സ്വന്തമാക്കി ബുണ്ടസ് ലീഗ ക്ലബായ ഫോർച്യൂണ ഡാസൽഡ്രോഫ്. ഇറ്റാലിയൻ ക്ലബ്ബായ സാംപ്‌ടോറിയയിൽ നിന്നുമാണ് ഡേവിഡ് കോവ്നാക്കിയെ ഫോർച്യൂണ സ്വന്തമാക്കുന്നത്. 21 കാരനായ പോളിഷ് താരത്തിനെ ലോണിൽ സ്വന്തമാക്കുന്ന ഫോർച്യൂണ ഈ സീസണിന്റെ അവസാനം വാങ്ങാനും സാധ്യതയുണ്ട്.

ഇറ്റലിയിൽ നിന്നുള്ള മറ്റു ഒഫാറുകൾ നിരസിച്ചാണ് ജർമ്മനിയിലേക്ക് പറക്കുന്നത്. പോയന്റിന് വേണ്ടി നാല് മത്സരങ്ങളിൽ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ലേക് പോസ്‌നനിൽ നിന്നും നാല് മില്യണിനാണ് താരം ഇറ്റലിയിൽ എത്തിയത്. സാംപ്‌ടോറിയക്ക് വേണ്ടി ഈ സീസണിൽ രണ്ടു ഗോളും ഒരു അസിസ്റ്റും ഈ സീസണിൽ നടത്തിയിട്ടുണ്ട്.

Previous articleഐ എം വിജയന്‍ തരംഗം വീണ്ടും
Next articleവീണ്ടും ഒരു വിവാദ കമ്മിറ്റി തീരുമാനം, ഫിഫാ മഞ്ചേരി ഒളവണ്ണയിൽ ഫൈനലിൽ