ലിവർപൂൾ താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ പ്രതിരോധ താരത്തെ ഇറ്റാലിയൻ ക്ലബ് സ്വന്തമാക്കി. റെഡ്‌സിന്റെ എസ്റ്റോണിയൻ താരം റാഗ്‌നർ ക്ലവനെയാണ് സീരി എ ക്ലബായ കാഗ്ലിയറി സ്വന്തമാക്കിയത്. 2016 ലാണ് താരം ഓഗ്സ്ബർഗിൽ നിന്നും പ്രീമിയർ ലീഗിൽ എത്തുന്നത്.

രണ്ടു വർഷത്തെ കരാറാണ് ക്ലവൻ ഒപ്പിട്ടിരിക്കുന്നത്. സീരി എ യിലെ ട്രാൻസ്ഫർ ഡെഡ്ലൈനിനു പത്ത് മിനുട്ട് ബാക്കി നിൽക്കേയാണ് താരം ഇറ്റലിയിലേക്കെത്തുന്നത്. ലിവർപൂളിന് വേണ്ടി രണ്ടു സീസണുകളിലായി 53 മത്സരങ്ങൾ കളിച്ച ക്ലവൻ രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial