റയൽ മാഡ്രിഡ് യുവതാരം ഒഡെഗാർഡ് ആഴ്സണലിൽ

20210123 122841

റയൽ മാഡ്രിഡ് യുവതാരം ഒഡേഗാർഡിനെ ആഴ്സണൽ സ്വന്തമാക്കും. ലോണടിസ്ഥാനത്തിൽ ആകും ഒഡെഗാർഡ് ആഴ്സണലിൽ എത്തുക.. റയൽ സോസിഡാഡ് താരത്തെ സ്വന്തമാക്കും എന്നാണ് കരുതിയത് എങ്കിലും ആഴ്സണൽ പരിശീലകൻ അർട്ടേറ്റയുമായി സംസാരിച്ച ഒഡേഗാർഡ് ഇംഗ്ലണ്ടിലേക്ക് വരാൻ തീരുമാനിക്കുക ആയിരുന്നു. ഈ സീസണിൽ എങ്കിലും റയലിൽ അവസരം കിട്ടുമെന്ന് താരം കരുതിയിരുന്നു എങ്കിലും ഒഡെഗാർഡിനെ വിശ്വസിക്കാൻ സിദാൻ ഇതുവരെ തയ്യാറായില്ല.

ലോൺ അടിസ്ഥാനത്തിൽ കൊടുക്കുന്നു എങ്കിലും സീസൺ അവസാനം താരത്തെ വാങ്ങാൻ ആഴ്സണലിനെ റയൽ മാഡ്രിഡ് അനുവദിച്ചേക്കില്ല. 22കാരനായ യുവതാരം കഴിഞ്ഞ സീസണ റയൽ സോസിഡാഡിൽ ലോണിൽ പോയി തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. 2015മുതൽ റയൽ മാഡ്രിഡ് യുവടീമിനൊപ്പം ഒഡെഗാർഡ് ഉണ്ട്. ആഴ്സണലിന്റെ അവസരങ്ങൾ സൃഷ്ടിക്കാൻ ആകാത്ത പ്രശ്നം പരിഹരിക്കാൻ ഒഡെഗാർഡിനാകും എന്നാണ് അർട്ടേറ്റ വിശ്വസിക്കുന്നത്.

Previous articleചെൽസിയുടെ യുവ സെന്റർ ബാക്ക് ഇനി മിലാനിൽ
Next articleകൈസേദൊ ബ്രൈറ്റണിൽ എത്തി