മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾകീപ്പർ ഒനാനയെ ടീമിലെത്തിച്ചതോടെ ഡീൻ ഹെൻഡേഴ്സണ് ക്ലബ് വിടാൻ അനുമതി. താരത്തെ വിൽക്കാനായി നോട്ടിങ്ഹാം ഫോറസ്റ്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച പുനരാരംഭിച്ചു. താരം അവിടെ സ്ഥിരകരാർ ഉടൻ ഒപ്പുവെക്കുമെന്നാണ് സൂചനകൾ. ഡീൻ ഹെൻഡേഴ്സന്റെ നോട്ടിങ്ഹാമിലെ ലോൺ കരാർ അവസാനിച്ചു എങ്കിലും താരം യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.
ഡീനിന്റെ കരാറിൽ ലോണിന് അവസാനം താരത്തെ വാങ്ങാൻ ഫോറസ്റ്റിന് വ്യവസ്ഥയില്ല അതിനാൽ യുണൈറ്റഡ് എത്ര ട്രാൻസ്ഫർ ഫീ ആവശ്യപ്പെടും എന്നാണ് അവർ ഉറ്റു നോക്കുന്നത്. 40 മില്യൺ യൂറോയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ഡീൻ ഹെൻഡേഴ്സിനായി ആവശ്യപ്പെടുന്നുണ്ട്. ഇത്രയും തുക ഫോറസ്റ്റ് നൽകുമോ എന്ന് വ്യക്തമല്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡീൻ ഹെൻഡേഴ്സൺ.