യുണൈറ്റഡ് ബയേൺ മ്യൂണിക്കിൻ്റെ ഫുൾ ബാക്ക് നൗസൈർ മസ്‌റോയിയെ സ്വന്തമാക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്. മൊറോക്കൻ ഇൻ്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അഞ്ചു വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2029 വരെ ക്ലബിൽ തുടരുന്ന കരാർ ആകും ഇത്. എന്നാൽ ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക ബിഡ് സമർപ്പിച്ചിട്ടില്ല.
വാൻ ബിസാകയെ വിൽക്കാൻ ആയാൽ മാത്രമെ യുണൈറ്റഡിന് ഈ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആകൂ. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ വിൽക്കാൻ ആയി ഇപ്പോൾ വെസ്റ്റ് ഹാമുമായി ചർച്ചകൾ നടത്തുകയാണ്.
മുമ്പ് എറിക് ടെൻ ഹാഗിൻ്റെ കീഴിൽ അയാക്സിൽ കളിച്ചിട്ടുള്ള താരമാണ് ബൗസൈർ മസ്റോയ്. ബയേണിൽ അവസരം കുറവായതാണ് മസ്‌റോയി ക്ലബ് വിടാനുള്ള പ്രധാന കാരണം. 2022ൽ ആയിരുന്നു താരം ബയേണിൽ എത്തിയത്. ഫിറ്റ്നസ് പ്രശ്നങ്ങൾ താരത്തെ ബയേണിൽ വലച്ചു.
ഏകദേശം 25 മില്യൺ യൂറോ (21 മില്യൺ പൗണ്ട്) ആണ് ബയേൺ മസ്റോയിക്ക് വേണ്ടി ആവശ്യപ്പെടുന്നത്. അത് നൽകാൻ യുണൈറ്റഡ് ഒരുക്കമാണ്.