ചെൽസിയുടെ ഇടതടവില്ലാത്ത ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നു. പിഎസ് വി ഐന്തോവൻ വിങ്ങർ നോനി മദ്വെക്കെയാണ് ചെൽസി അടുത്തതായി ടീമിലേക്ക് എത്തിക്കുന്ന താരം. മുപ്പത്തിയഞ്ച് മില്യണോളമാണ് കൈമാറ്റ തുക. മദ്രൈക്കിനെ പോലെ തന്നെ ദീർഘകാല കരാറിൽ ആവും താരം ചെൽസിയിലേക്ക് എത്തുക എന്നാണ് സൂചനകൾ.
ഇരുപതുകാരനായ മദ്വെകെ വിങ്ങർ ആയും അറ്റാക്കിങ് മിഡ്ഫീൽഡർ ആയും തിളങ്ങാൻ കഴിവുള്ള താരമാണ്. ക്രിസ്റ്റൽ പാലസിലും ടോട്ടനത്തിലും പി എസ് വിയിലുമായിട്ടായിരുന്നു യൂത്ത് കരിയർ ചെലവിട്ടത്. ഇംഗ്ലണ്ട് യൂത്ത് ടീമുകളെയും പ്രതിനിധികരിച്ചിട്ടുണ്ട്. 2019ൽ പി എസ് വി സീനിയർ ടീമിനായി അരങ്ങേറി. ഇത്തവണ ഒൻപത് മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. താരവുമായി ചെൽസിക്ക് വ്യക്തിപരമായ കരാറിൽ കൂടി എത്തേണ്ടതുണ്ട്. ഇതിനുള്ള ചർച്ചകളും ഉടൻ നടക്കും. ഗാക്പൊക്ക് പിറകെ മറ്റൊരു പ്രമുഖ താരത്തെ കൂടി കൈവിടാൻ പി എസ് വിക്ക് വിമുഖത ഉണ്ടായിരുന്നെങ്കിലും ചെൽസിയുടെ ശക്തമായ സമ്മർദ്ദങ്ങൾക്ക് അവർ വഴങ്ങുകയയായിരുന്നു എന്ന് സ്‌കൈ സ്‌പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ മാത്രം ചെൽസി ടീമിലേക്ക് എത്തിച്ച ആറാമത്തെ താരമാണ് മദ്വെകെ.