“സ്ലിം ആയ ആൾക്കാരെ ആണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തിരഞ്ഞെടുക്കൂ” സർഫറാസ് ഖാനെ തഴഞ്ഞതിന് എതിരെ ഗവാസ്കർ

Picsart 23 01 20 08 17 16 535

സർഫറാസ് ഖാനെ ടീമിലേക്ക് എടുക്കാത്തതിനെ വിമർശിച്ച് സുനിൽ ഗവാസ്കർ. സെലക്ടർമാർ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് അവരുടെ ശരീര ആകൃതിയുടെയോ വലുപ്പത്തിന്റെയും അടിസ്ഥാനത്തിലല്ല എന്നും അവരുടെ കളി നോക്കിയാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ പ്രതികരിച്ചു.

സർഫറാസ് 23 01 20 08 17 27 242

കഴിഞ്ഞ മൂന്ന് ആഭ്യന്ത്ര സീസണുകളിലായി സർഫറാസ് 2441 റൺസ് സ്‌കോർ ചെയ്‌തിട്ടും സർഫറാസ് ഫിറ്റ് അല്ല എന്ന് പറഞ്ഞ് സെലക്ഷൻ കമ്മറ്റി അദ്ദേഹത്തെ തഴഞ്ഞത് ആണ് ഗവാസ്കറിനെ രോഷാകുലനാക്കിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാല് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്നും സർഫറാസിനെ തഴഞ്ഞത് വലിയ വിമർശനങ്ങൾ പൊതുവെ ഉയർത്തിയിരുന്നു.

ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ച്വറി സ്കോർ ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട് ക്രിക്കറ്റ് ഫിറ്റ്നസ് ആണ് ഏറ്റവും പ്രധാനമാണ്. സുനിൽ ഗവാസ്‌കർ സ്‌പോർട്‌സ് ടുഡേയോട് പറഞ്ഞു.

സെഞ്ചുറികൾ തികയ്ക്കുകയും അതിനു ശേഷം വന്ന് ഫീൽഡ് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് സർഫറാസ്. ആ മനുഷ്യൻ ക്രിക്കറ്റിന് ഫിറ്റാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. നിങ്ങൾക്ക് മെലിഞ്ഞതും ഒതുക്കമുള്ളതുമായ താരങ്ങളെയാണ് തിരയുന്നതെങ്കിൽ, നിങ്ങൾ ഒരു ഫാഷൻ ഷോയിൽ പോയി ചില മോഡലുകൾ തിരഞ്ഞെടുത്ത് അവരുടെ കൈയിൽ ഒരു ബാറ്റും പന്തും കൊടുത്ത് അവരെ കളിപ്പിക്കണം ഗവാസ്കർ പറഞ്ഞു.