യുവതാരം ഐൻസ്‌ലി മൈറ്റ്‌ലാൻഡ്-നൈൽസ് ആഴ്‌സണലിൽ നിന്ന് റോമയിലേക്ക് മാറും എന്ന് ഉറപ്പായി. ലോൺ നീക്കം പൂർത്തിയാക്കാൻ താരം ഇന്ന് റോമിൽ മെഡിക്കൽ പരിശോധനക്ക് വിധേയനാകും. താരം 1മില്യൺ ലോൺ തുകക്ക് ആകും ആഴ്സണലിൽ നിന്ന് റോമിൽ എത്തുക. കരാറിന് അവസാനം താരത്തെ വാങ്ങാൻ അനുവദിക്കണം എന്ന് റോമ ആവശ്യപ്പെട്ടു എങ്കിലും ആഴ്സണൽ അതിന് അനുവദിച്ചില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ജോസെയുടെ ആദ്യ സൈനിംഗ് ആകും ഇത്. ഒരു മധ്യനിര താരത്തെ കൂടെ സ്വന്തമാക്കാൻ റോമ ശ്രമിക്കുന്നുണ്ട്.