നൈജീരിയൻ ദേശീയ താരം മുഹമ്മദ് ഗാമ്പൊ ഈസ്റ്റ് ബംഗാളിൽ

- Advertisement -

ഈസ്റ്റ് ബംഗാൾ മറ്റൊരു മികച്ച വിദേശ സൈനിംഗ് കൂടെ നടത്തി. നൈജീരിയൻ സ്ട്രൈക്കറായ മൊഹമ്മദ് ഗാമ്പൊ ആണ് ഈസ്റ്റ് ബംഗാളിലേക്ക് പുതുതായി എത്തുന്നത്. നൈജീരിയൻ പ്രീമിയർ ലീഗ് ക്ലബായ കാനോ പില്ലേഴ്സിൽ നിന്നാണ് ഗാമ്പൊ ഇന്ത്യയിലേക്ക് എത്തുന്നത്. കാനൊ പില്ലേഴ്സിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കറിൽ ഒരാൾ കൂടിയാണ് ഗാമ്പൊ. 2006 മുതൽ ക്ലബിനൊപ്പം ഉള്ള താരം 100ൽ അധികം ഗോളുകൾ നൈജീരിയ ക്ലബിനായി നേടിയിട്ടുണ്ട്.

നൈജീരിയൻ ദേശീയ ടീമിനായും പല തവണ ഗാമ്പൊ കളിച്ചിട്ടുണ്ട്. 2013ലെ കോൺഫെഡറേഷൻ കപ്പിൽ കളിച്ച നൈജീരിയൻ ടീമിന്റെ ഭാഗമായിരു‌ന്നു. ഇന്ത്യയിൽ കളിക്കുന്നതിൽ സന്തോഷമാണെന്നും ഫുട്ബോൾ, ഇതിഹാസ ക്ലബിനായി വേണ്ടിയാണ് താൻ ജേഴ്സി അണിയാൻ പോകുന്നത് എന്ന് അറിയാമെന്നും നൈജീരിയൻ താരം പറഞ്ഞു.

നേരത്തെ കോസ്റ്ററിക്കയ്ക്കായി റഷ്യൻ ലോകകപ്പ് കളിച്ച അകോസ്റ്റയെയും ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരുന്നു‌.

Advertisement