ജംഷദ്പൂരിന്റെ ഡിഫൻഡർ ഇനി എ ടി കെയിൽ

- Advertisement -

ജംഷദ്പൂർ എഫ് സിയിടെ ഡിഫൻസിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വിദേശ താരം ആൻഡ്രെ ബികി ഇനി കൊൽക്കത്തയിൽ കളിക്കും. ഒരു വർഷത്തെ കരാറിൽ ഈ കാമറൂൺ താരത്തെ എ ടി കെ കൊൽക്കത്ത സ്വന്തമാക്കി. ജംഷദ്പൂരിൽ തന്റെ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിന്റെ സാന്നിദ്ധ്യമാണ് ബികിയെ കൊൽക്കത്തയിലേക്കും എത്തിച്ചത്.

ബികി ടീമിന് കരുത്താകും എന്നും ബികിയിടെ എക്സ്പീരിയൻസും കളിയോടുള്ള ആത്മാർത്ഥതയും ടീമിന് ഏറെ ഗുണം ചെയ്യും എന്നും കോപ്പൽ പറഞ്ഞു. 2015 മുതൽ ഐ എസ് എല്ലിൽ ഉള്ള താരമാണ് ബികി. ജംഷദ്പൂരിൽ കളിക്കുന്നതിന് മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂനെ സിറ്റി എന്നീ ടീമുകൾക്കായും ബികി കളിച്ചിട്ടുണ്ട്.

Advertisement