നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു

Newsroom

സ്പെയിനായി യൂറോ കപ്പിൽ സ്റ്റാർ ആയ നിക്കോ വില്യംസിനെ സ്വന്തമാക്കാനായി ബാഴ്സലോണ ചർച്ചകൾ ആരംഭിച്ചു. നിക്കഒ വില്യംസിന്റെ ഏജൻ്റ് ബാഴ്‌സലോണ ഡയറക്ടർ ഡെക്കോയുമായി കൂടിക്കാഴ്ച നടത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സ്പെയിനിനൊപ്പം യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ മികച്ച കാമ്പെയ്‌നിന് ശേഷം അത്‌ലറ്റിക് ക്ലബിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാൻ 22-കാരൻ താൽപ്പര്യപ്പെടുന്നുവെന്ന് ആണ് റിപ്പോർട്ടുകൾ.

നിക്കോ 24 07 15 01 55 37 986

ഇംഗ്ലീഷ് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. ബാഴ്‌സ ഇപ്പോൾ താരവുമായി കരാർ ധാരണയിൽ എത്താൻ ആണ് നോക്കുന്നത്. വില്യംസിന് 50 മില്യൺ യൂറോയ്ക്ക് മുകളിലുള്ള ഒരു റിലീസ് ക്ലോസ് ഉണ്ട്. ഇത് ബാഴ്സലോണ എങ്ങനെ കണ്ടെത്തും എന്നതാണ് ക്ലബിന്റെ ആശങ്ക. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്ക് നികോയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 മുതൽ അത്ലറ്റിക് ക്ലബിൽ ആണ് നിക്കോ കളിക്കുന്നത്. ബാഴ്സലോണ അല്ലാതെ വേറെ ഒരു ക്ലബിലേക്ക് പോകാനും താരം ആഗ്രഹിക്കുന്നില്ല.