നിക്കോ പാസ് റയൽ മാഡ്രിഡ് വിടും‌

Newsroom

Picsart 24 08 20 15 32 13 815
Download the Fanport app now!
Appstore Badge
Google Play Badge 1

യുവ അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ നിക്കോ പാസ് റയൽ മാഡ്രിഡ് വിടും‌. താരത്തിനായി നിരവധി ക്ലബ്ബുകൾ ആണ് രംഗത്ത് ഉള്ളത്. ഇതിൽ ഇറ്റാലിയൻ ക്ലബായ കോമോ ആണ് താരത്തിനായി ഏറ്റവും മുന്നിൽ ഉള്ളത്. 19 കാരൻ പ്രീസീസണിൽ റയൽ മാഡ്രിഡിനായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.

Picsart 24 08 20 15 32 35 082

കോമോക്ക് ഇഒപം ജിറോണയും അലാവെസും അർജന്റീനൻ താരത്തെ സൈൻ ചെയ്യാൻ റയലിനെ സമീപിച്ചിട്ടുണ്ട്. താരത്തെ വിൽക്കുമ്പോൾ റയൽ മാഡ്രിഡ് ഒരു ബൈ ബാക്ക് ഓപ്‌ഷൻ വെക്കും. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് യുവടീമിനായി 10 ഗോളുകൾ നികോ പാസ് നേടിയിരുന്നു.

2016 മുതൽ നികോ പാസ് റയൽ മാഡ്രിഡിനൊപ്പം ഉണ്ട്. കഴിഞ്ഞ വർഷം റയലിനായി സീനിയർ അരങ്ങേറ്റവും നടത്തി.