“നെയ്മറിനെ വാങ്ങാൻ മെസ്സി പറഞ്ഞിട്ടില്ല”

നെയ്മറിനെ തിരികെ ബാഴ്സലോണയിലേക്ക് എത്തിക്കാൻ മെസ്സി ആവശ്യപ്പെട്ടിട്ടില്ല എന്ന് ബാഴ്സലോണ ക്ലബ് പ്രസിഡൻറ് ബാർതൊമെയു. മെസ്സി നെയ്മറിനെ തിരികെ കിണ്ടു വരുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മെസ്സി എന്നല്ല ബാഴ്സലോണ ടീമിലെ ആർക്കും താരങ്ങളെ സൈൻ ചെയ്യുന്നതിൽ ഇടപെടാൻ കഴിയില്ല എന്നും ക്ലബ് പ്രസിഡന്റ് പറഞ്ഞു.

നെയ്മറിനെ വിൽക്കാൻ ഉണ്ട് എന്ന് പി എസ് ജി ആണ് തങ്ങളോട് പറഞ്ഞത്. നെയ്മറിനെ സൈൻ ചെയ്യൻ തങ്ങൾ ശ്രമിച്ചു എന്നും എന്നാൽ പി എസ് ജി ചോദിച്ചത് വലിയ തുകയാണ് അത്ര നൽകാൻ തങ്ങൾക്കാകുമായിരുന്നില്ല എന്നും ബാഴ്സലോണ പ്രസിഡന്റ് പറഞ്ഞു.