മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഓഗസ്റ്റിലെ താരമായി ഡാനിയൽ ജെയിംസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഓഗസ്റ്റ് മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരം പുതിയ സൈനിംഗ് ആയ ഡാനിയൽ ജെയിംസ് സ്വന്തമാക്കി. ആരാധകരുടെ വോട്ടെടിപ്പിലൂടെയാണ് ജെയിംസിനെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി പ്രീമിയർ ലീഗിൽ ഇതിനകം മൂന്നു ഗോളുകൾ ജെയിംസ് നേടിയിട്ടുണ്ട്.

വാൻ ബിസാകയെയും ഹാരി മഗ്വയറിനെയും പിന്തള്ളിയാണ് ജെയിംസ് ഈ പുരസ്കാരം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിനകം തന്നെ ആരാധകരുടെ പ്രിയ താരമായി ജെയിംസ് മാറി. ചെൽസി, ക്രിസ്റ്റൽ പാലസ്, സൗതാമ്പ്ടൺ എന്നീ ടീമുകൾക്ക് എതിരെ ആയിരുന്നു ഡാനിയൽ ജെയിംസിന്റെ ഗോളുകൾ.