ബ്രസീലിയൻ ഫുട്ബോൾ സൂപ്പർതാരം നെയ്മർ ജൂനിയർ തന്റെ പുതിയ നീക്കത്തിലൂടെ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലുമായി നെയ്മർ കരാർ ഒപ്പുവെച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. സൗദി ഫുട്ബോളിന്റെ പുതിയ യുഗത്തിലെ പ്രധാന ചുവടാകും നെയ്മറിന്റെ സൈനിംഗ്.
പാരീസ് സെന്റ് ജെർമെയ്‌ൻ താരം ആയിരുന്ന നെയ്മർ അൽ ഹിലാലിൽ രണ്ട് വർഷത്തെ കരാറിൽ ആണ് ഒപ്പുവെച്ചിരിക്കുന്നത്. നെയ്മറുടെ സേവനങ്ങൾക്കായി 320 മില്യൺ ഡോളർ പാക്കേജ് ആണ് അൽ ഹിലാൽ താരത്തിനായി നൽകുന്നത്. PSGക്ക് 100 മില്യണോളം ട്രാൻസ്ഫർ ഫീസ് ആയി ലഭിക്കും.
“I am here in Saudi Arabia, i am HILALI 💙”@neymarjr #AlHilal
pic.twitter.com/q7VUhf0FnQ— AlHilal Saudi Club (@Alhilal_EN) August 15, 2023
ഈ സീസണിലെ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും വലിയ നീക്കങ്ങൾ നടത്തിയ ക്ലബാണ് അൽ ഹിലാൽ. റൂബൻ നെവ്സ്, സെർജി മിലിങ്കോവിച്ച്-സാവിച്, മാൽകോം, കലിഡൗ കൗലിബാലി എന്നിവരുൾപ്പെടെയുള്ള വലിയ സൈനിംഗുകളും അവർ പൂർത്തിയാക്കി കഴിഞ്ഞു.
സൗദി അറേബ്യൻ ഫുട്‌ബോളിന്റെ വലിയ മാറ്റമാണ് നെയ്‌മറിന്റെ സൈനിംഗ് സൂചിപ്പിക്കുന്നത്. ഈ വർഷമാദ്യം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസർ സ്വന്തമാക്കിയത്യ് മുതൽ, സൗദി ഫുട്ബോൾ ലോകമെമ്പാടുമുള്ള ശ്രദ്ധ പിടിച്ചുപറ്റി ഉയരത്തിലേക്ക് കുതിക്കുകയാണ്. ബെൻസീമ, ഫബിനോ, ഹെൻഡേഴ്സൺ എന്ന് തുടങ്ങിയ യൂറോപ്യൻ ഫുട്ബോളിലെ വലിയ പേരുകൾ സൗദിയിൽ എത്തി. നെയ്‌മറിന്റെ അൽ ഹിലാലിലേക്കുള്ള നീക്കം ഈ പരിവർത്തനത്തിന്റെ തുടർച്ചയാണ്.
അൽ ഹിലാലിനൊപ്പം ചേരാനുള്ള നെയ്‌മറിന്റെ തീരുമാനം ഏഷ്യൻ ഫുട്ബോൾ തന്നെ മുന്നോട്ടു വരുന്നതിന്റെ സൂചനയാണ്. ഈ നീക്കം സൗദി ക്ലബ്ബുകളുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക ശക്തി കാണിക്കുന്നു. PSG-ൽ നിന്ന് മാർക്കോ വെറാറ്റിയെയും ഫുൾഹാമിൽ നിന്ന് അലക്സാണ്ടർ മിട്രോവിച്ചിനെയും സൈൻ ചെയ്യാനുള്ള ശ്രമം അൽ ഹിലാൽ ഇപ്പോൾ തുടരുകയാണ്.