Picsart 23 07 20 01 53 10 752

ഹാർവി ബാർൺസിനെ ന്യൂകാസ്റ്റിൽ യുണൈറ്റഡ് സ്വന്തമാക്കും

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് വിങർ ഹാർവി ബാർൺസ് ന്യൂകാസ്റ്റിലിലേക്ക്. താരത്തെ 38 മില്യൺ പൗണ്ടിനു വിൽക്കാൻ ലെസ്റ്റർ സിറ്റി ധാരണയിൽ എത്തി.

താരത്തിന് ആയി ശക്തമായി രംഗത്ത് വന്ന ന്യൂകാസ്റ്റിലിനും പരിശീലകൻ എഡി ഹൗവിനും വലിയ നേട്ടം ആണ് ഈ ട്രാൻസ്ഫർ. താരവും ആയി ന്യൂകാസ്റ്റിലിന് എളുപ്പത്തിൽ വ്യക്തിഗത കരാറിൽ ധാരണയിൽ ആവാൻ ആവും എന്നും അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർൺസ്റ്റീൻ പറയുന്നു.

Exit mobile version