പ്രീമിയർ ലീഗ് ക്ലബ് ആയ എ.എഫ്.സി ബോർൺമൗത് ക്യാപ്റ്റനും ഗോൾ കീപ്പറും ആയ നെറ്റോയെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. സീസൺ അവസാനം വരെ ലോണിൽ ആണ് 35 കാരനായ ബ്രസീലിയൻ താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. താരത്തെ ടീമിൽ എത്തിച്ചത് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെൽസിയുടെ കെപ്പയെ ബോർൺമൗത് സ്വന്തമാക്കിയതോടെ ടീമിലെ ഒന്നാം സ്ഥാനം പോയ നെറ്റോയെ ആഴ്‌സണൽ സ്വന്തമാക്കുക ആയിരുന്നു.
നേരത്തെ ആരോൺ റാംസ്ഡേൽ സൗതാപ്റ്റണിലേക്ക് സ്ഥിര കരാർ വ്യവസ്ഥയിൽ പോയതോടെയാണ് ആഴ്‌സണലിന് ഡേവിഡ് റയയുടെ രണ്ടാമൻ ആയി പുതിയ ഗോൾ കീപ്പറെ ആവശ്യമായി വന്നത്. നേരത്തെ എസ്പന്യോളിന്റെ ഗാർസിയയും ആയി വ്യക്തിഗത ധാരണയിൽ എത്തിയെങ്കിലും താരത്തിന് ആയി സ്പാനിഷ് ക്ലബ് വലിയ തുക മുന്നോട്ട് വെച്ചതോടെ ആഴ്‌സണൽ പിന്മാറുക ആയിരുന്നു. 2011 ൽ ബ്രസീലിൽ നിന്നു യൂറോപ്പിൽ എത്തിയ നെറ്റോ ഫിയറന്റീന, യുവന്റസ്, വലൻസിയ, ബാഴ്‌സലോണ ടീമുകൾക്ക് ആയി കളിച്ചിട്ടുണ്ട്.