നെരെസ് ഉക്രൈനിൽ ഇല്ല, ഇനി ബെൻഫികയിൽ

20220616 201738

ഡേവിഡ് നെരസ് ഉക്രൈൻ ക്ലബായ ഷക്തറിൽ ഇനി ഇല്ല. കഴിഞ്ഞ ജനുവരിയിൽ അയാക്സ് വിട്ട് ഷക്തറിൽ എത്തിയ നെരസിന് ആ നീക്കം വലിയ തിരിച്ചടി ആയിരുന്നു‌. റഷ്യൻ അധിനിവേശമാണ് നെരസിന്റെ ഷക്തറിലെ കരിയർ ഇത്ര ചെറുത് ആക്കിയത്. 13 മില്യൺ യൂറോക്ക് ആണ് നെരസ് ബെൻഫികയിലേക്ക് പോകുന്നത്‌. 2027വരെയുള്ള കരാറിലാണ് നെരസ് ബെൻഫികയിൽ എത്തിയത്

ബ്രസീലിന്റെ താരം നെരെസ് അവസാന അഞ്ചു വർഷമായി അയാക്സിനൊപ്പം ആയിരുന്നു. 25കാരനായ താരം 2017 തുടക്കത്തിൽ സാവോ പോളോയിൽ നിന്ന് ആയിരുന്നു അയാക്സിൽ എത്തിയത്. മുമ്പ് കോപ അമേരിക്ക കിരീടം നേടിയ ബ്രസീൽ ടീമിലും നെരെസ് ഉണ്ടായിരുന്നു.