ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് നാലാം സ്ഥാനം നേടിയ മൊറോക്കോയുടെ മധ്യനിര താരം അസെദീൻ ഓനാഹിക്ക് വേണ്ടിയുള്ള നീക്കങ്ങൾ നാപോളി ആരംഭിച്ചു. ആങ്കെഴ്സിന് മുന്നിൽ തങ്ങളുടെ ആദ്യ ഓഫർ നാപോളി നൽകിയതായി ഡി മാർസിയോ റിപ്പോർട്ട് ചെയ്തു. പതിനഞ്ച് മില്യൺ യൂറോയുടെ ഓഫറാണ് ഇറ്റാലിയൻ ക്ലബ്ബ് നൽകിയിരിക്കുന്നത്. കൂടാതെ സീസൺ തീരുന്നത് വരെ ആങ്കെഴ്സിൽ തന്നെ താരത്തിന് ലോണിൽ കളിക്കാനും ആവും. കൂടുമാറ്റത്തിൽ സംബന്ധിച്ച് താരത്തിന്റെ തീരുമാനവും നിർണായകമാവും.
നേരത്തെ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന നാപോളി ജനുവസരിയിൽ പുതിയ താരങ്ങളെ എതിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ബെഞ്ചിലെക്കെയുള്ള താരങ്ങളെ മാത്രമാണ് അവർക്ക് ആവശ്യം. ഫോം നിലനിർത്തണമെങ്കിൽ നിലവിലെ ടീമിൽ മാറ്റങ്ങൾ പാടിലെന്ന തിരിച്ചറിവിൽ ആണിത്. അത് കൊണ്ട് തന്നെ ഓനാഹിയുമായി കരാറിൽ എത്തിയാലും താരം സീസൺ തീരുന്നത് വരെ ആങ്കെഴ്സിൽ തന്നെ തുടരേണ്ടി വരും.
അതേ സമയം നിലവിൽ സമർപ്പിച്ച തുക കുറഞ്ഞു പോയെന്ന് ഫ്രഞ്ച് ടീമിന് തോന്നിയാലും അത്ഭുതമില്ല. ലോകകപ്പിന് ശേഷം യൂറോപ്പിലെ പല ടീമുകളും കണ്ണ് വെച്ച താരമാണ് ഓനാഹി. ലെസ്റ്റർ, ലിയോൺ എന്നീ ടീമുകൾ താരത്തിന് വേണ്ടി എത്തും എന്നതിനാലാണ് നാപോളി തങ്ങളുടെ ശ്രമങ്ങൾ വേഗത്തിലാക്കുന്നത് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പിനിടെ ലൂയിസ് എൻറിക്വെയുടെ അഭിനന്ദനത്തിന് പത്രമായിരുന്നു മൊറോക്കോയുടെ “നമ്പർ 8”.