യുവ മധ്യനിര താരം നവോറം തൊണ്ടോമ്പ സിംഗ് നെരോകയിൽ

Newsroom

മുംബൈ സിറ്റിയുടെ താരമായിരുന്ന നവോറം തൊണ്ടോമ്പ സിംഗ് ഈ സീസണിൽ നെരോകയിൽ കളിക്കും. 23കാരനായ താരം ലോൺ അടിസ്ഥാനത്തിൽ ആണ് നെരോകയിലേക്ക് എത്തുന്നത്. 2020ൽ ഈസ്റ്റ് ബംഗാളിൽ നിന്നായിരുന്നു തൊണ്ടോമ്പ സിംഗ് മുംബൈ സിറ്റിയിൽ എത്തിയത്. പക്ഷെ മുംബൈ സിറ്റിക്കായി ഇതുവരെ സീനിയർ അരങ്ങേറ്റം നടത്താൻ താരത്തിനായില്ല.

സുദേവയിൽ ലോണിൽ താരം നേരത്തെ കളിച്ചിട്ടുണ്ട്. നെരോക അക്കാദമിയിലൂടെ വളർന്നു വന്ന നവോരം 2018-19 സീസണിൽ നെരോകയ്ക്ക് ആയി ഐ ലീഗും കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് താരത്തിന് തന്റെ മുൻ ക്ലബിലേക്കുള്ള മടക്കമാകും.