മോസസിന് വീണ്ടും ലോൺ കാലം, ഇത്തവണ തുർക്കിയിലേക്ക്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി വിങ്ങറായ വിക്ടർ മോസസിന് വീണ്ടും ലോൺ. മൗറീസിയോ സാരിയുടെ ടീമിൽ ഇടമില്ല എന്നുറപ്പായതോടെയാണ് താരം ടർക്കിഷ് ക്ലബ്ബായ ഫെനർ ബാചെയിലേക്കാണ് താരം ലോണിൽ പോകുന്നത്. 2019- 2020 അവസാനം വരെ താരം തുർക്കിയിൽ തുടരും.

2012 ൽ ചെൽസിയിൽ എത്തിയ മോസസിന് പക്ഷെ വെസ്റ്റ് ഹാം, ലിവർപൂൾ, സ്റ്റോക്ക് സിറ്റി എന്നീ ക്ലബ്ബ്കളിൽ ലോണിൽ കളിക്കാനായിരുന്നു വിധി. പക്ഷെ 2016 – 2017 സീസണിൽ ചെൽസിയിൽ തിരിച്ചെത്തിയ മോസസ് അന്റോണിയോ കൊണ്ടേയുടെ ടീമിൽ അഭിവാജ്യ ഘടകമായി മാറി. ടീമിലെ ഒന്നാം നമ്പർ റൈറ്റ് വിങ് ബാക്കായിരുന്നു മോസസ്. ആ സീസണിൽ ചെൽസി കിരീടം നേടിയപ്പോൾ മികച്ച പ്രകടനമാണ്‌ താരം പുറത്തെടുത്തത്. പിന്നീട് 2018 ലെ എഫ് എ കപ്പും നേടി.

2013 ൽ റാഫാ ബെനീറ്റസിന്റെ കീഴിൽ യൂറോപ്പ ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്. നൈജീരിയൻ ദേശീയ ടീം അംഗമായിരുന്നു മോസസ്.