മൊറാട്ട എ സി മിലാനിൽ! ഔദ്യോഗിക പ്രഖ്യാപനം വന്നു

Newsroom

Picsart 24 07 15 21 43 21 621
Download the Fanport app now!
Appstore Badge
Google Play Badge 1

അൽവാരോ മൊറാട്ട ഇനി എ സി മിലാനിൽ. അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ടാണ് എ സി മിലാൻ താരത്തെ സ്വന്തമാക്കുന്നത്. 13 മില്യൺ റിലീസ് ക്ലോസ് നൽകിയാണ് മിലാൻ താരത്തെ സൈൻ ചെയ്യുന്നത്. താരം നാലു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെച്ചു.

Picsart 24 07 15 21 42 02 373

മൊറാട്ട ഇന്ന് മിലാനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. അതു കഴിഞ്ഞ് ആകും താരം അവധിക്ക് പോവുക. അതിനു ശേഷം ഓഗസ്റ്റിൽ ടീമിനൊപ്പം ചേർന്ന് പ്രവർത്തനം ആരംഭിക്കും.

റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ചെൽസി, യുവന്റസ് എന്നീ വലിയ ക്ലബുകൾക്ക് ആയി മൊറാറ്റ മുമ്പ് കളിച്ചിട്ടുണ്ട്.