റൊണാൾഡോക്ക് പകരം മോയിസെ കീൻ യുവന്റസിൽ

Img 20210828 200439

ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ഒഴിവിലേക്ക് പകരക്കാരനെ യുവന്റസ് കണ്ടെത്തി കഴിഞ്ഞു. യുവന്റസിന്റെ മുൻ താരം കൂടിയായ മോയിസെ കീനാണ് യുവന്റസിലേക്ക് എത്തുന്നത്. താരം തുടക്കത്തിൽ ലോണിൽ ആയിരിക്കും യുവന്റസിൽ എത്തുക. പിന്നീട് 20 മില്യൺ നൽകി താരത്തെ യുവന്റസ് സ്വന്തമാക്കും. യുവന്റസിലേക്ക് വരാൻ നേരത്തെ തന്നെ താല്പര്യപ്പെട്ടിരുന്ന താരം യുവന്റസ് നൽകിയ കരാർ പെട്ടെന്ന് അംഗീകരിച്ചു. എവർട്ടണും താരത്തെ വിട്ടു നൽകാൻ തയ്യാറായി.

കഴിഞ്ഞ സീസണിൽ പി എസ് ജിയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച കീൻ അവിടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു. എവർട്ടണിൽ വൻ തുകയ്ക്ക് എത്തിയ താരത്തിന് പ്രീമിയർ ലീഗിൽ തിളങ്ങാൻ ആയിരുന്നില്ല. .പക്ഷെ ഇംഗ്ലണ്ട് വിട്ട് ഫ്രാൻസിൽ എത്തിയപ്പോൾ ഫോം തിരികെ ലഭിച്ചു. അലെഗ്രി പരിശീലകനായി ഇരിക്കെ ആയിരുന്നു കീൻ യുവന്റസിൽ അരങ്ങേറ്റം നടത്തിയതും അവിടെ തിളങ്ങിയതും.

Previous articleആർടെറ്റ സൃഷ്ടിക്കുന്ന പുതിയ റെക്കോർഡുകൾ, നാണക്കേടിൽ മാത്രമൊതുങ്ങുന്ന നേട്ടങ്ങൾ
Next articleവീണ്ടും ഗോളുമായി ഗ്രേ, എവർട്ടൺ ബ്രൈറ്റണെ വീഴ്ത്തി