വീണ്ടും ഗോളുമായി ഗ്രേ, എവർട്ടൺ ബ്രൈറ്റണെ വീഴ്ത്തി

20210828 212552

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് ബ്രൈറ്റണെ അവരുടെ ഗ്രൗണ്ടിൽ വെച്ച് നേരിട്ട എവർട്ടൺ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. റാഫാ ബെനിറ്റസിന്റെ ടീമിനെതിരെ മികച്ച നീക്കങ്ങൾ നടത്താൻ പോട്ടറിന്റെ ടീമിനായിരുന്നു എങ്കിലും ഒരു അവസരവും ലക്ഷ്യത്തിൽ എത്തിക്കാൻ അവർക്കായില്ല. ബ്രൈറ്റന്റെ സീസണിലെ ആദ്യ പരാജയമാണ് ഇത്. ആദ്യ പകുതിയിൽ 41ആം മിനുട്ടിൽ അലന്റെ പാസ് സ്വീകരിച്ച് കുതിച്ച് തന്റെ ഇടം കാലു കൊണ്ട് ഗ്രേ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിലും ഗ്രേ എവർട്ടണായി ഗോൾ നേടിയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ എവർട്ടൺ ലീഡ് ഇരട്ടിയാക്കി. ഒരു പെനാൾട്ടിയിൽ നിന്ന് കാൾവട്ട് ലൂയിൻ ആണ് പന്ത് വലയിൽ എത്തിച്ചത്. ഈ വിജയത്തോടെ എവർട്ടണ് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റായി. ബ്രൈറ്റണ് ആറ് പോയിന്റാണ് ഉള്ളത്.

Previous articleറൊണാൾഡോക്ക് പകരം മോയിസെ കീൻ യുവന്റസിൽ
Next articleചുവപ്പ് കാർഡിനെയും മറികടന്ന് ആൻഫീൽഡിൽ സമനില സമ്പാദിച്ച് ചെൽസി