ജപ്പാൻ സ്ട്രൈക്കറെ ടീമിൽ എത്തിച്ച് മിനേർവ പഞ്ചാബ്

- Advertisement -

ജപ്പാൻ സ്ട്രൈക്കറായ യു കുബോക്കിയെ മിനേർവ പഞ്ചാബ് സ്വന്തമാക്കി‌. ഓസ്ട്രേലിയൻ ക്ലബായ ഒളിമ്പിക് സിഡ്നിയിൽ നിന്നാണ് കുബോകി മിനേർവ പഞ്ചാബിലേക്ക് എത്തുന്നത്. വിങ്ങറായും സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ് കുബോകി. മിനേർവ പഞ്ചാബ് തന്നെ താരത്തിന്റെ വരവ് ഔദ്യോഗികമായി അറിയിച്ചു.

തായ്‌ലാന്റ് ക്ലബുകളായ ചാംചുരി യുണൈറ്റഡ്, സമുറ്റ് സാകോൻ എഫ് സി തുടങ്ങിയവർക്കായും മുമ്പ് താരം കളിച്ചിട്ടുണ്ട്. ചെഞ്ചോ ക്ലബ് വിട്ട ഒഴിവിലേക്കാണ് മിനേർവ ജപ്പാൻ താരത്തെ ടീമിലേക്ക് എത്തിക്കുന്നത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement