ബ്രസീലിന്റെ യുവതാരത്തെ റാഞ്ചി മിലാൻ

ബ്രസീലിയൻ യുവതാരമായ ലൂക്കാസ് പക്വെറ്റയെ റാഞ്ചി ഇറ്റാലിയൻ ക്ലബായ എ.സി മിലാൻ. ബ്രസീലിയൻ ക്ലബായ ഫ്ലാമെങ്കോയുടെ താരമാണ് പക്വെറ്റ. മുപ്പത്തിയഞ്ച് മില്യൺ നൽകിയാണ് മിലാനിലേക്ക് താരത്തെയെത്തിച്ചത്. അടുത്ത വർഷം ജനുവരിയിൽ താരം മിലാനിൽ എത്തും.

ഫ്ലാമെങ്കോയുടെ ജനറൽ മാനേജരാണ് പക്വെറ്റയുടെ ട്രാൻസ്ഫർ സ്ഥിതികരിച്ചത്. ലിവർപൂളും യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും പക്വെറ്റയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു.

ഇരുപത്തിയൊന്ന്കാരനായ പക്വെറ്റ ഫ്ലാമെങ്കോയ്ക്ക് വേണ്ടി ഇരുപത്തിനാലു ലീഗ് മത്സരങ്ങളിൽ നിന്നായി ഒൻപത് ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിനു വേണ്ടി രണ്ടു മത്സരങ്ങളിലും താരം കളിച്ചു. റഷ്യൻ ലോകകപ്പിനായുള്ള ബ്രസീലിന്റെ 35 അംഗ സ്‌ക്വാഡിൽ ഏറ്റവും പ്രായം കുറഞ്ഞ താരവും ലൂക്കാസ് പക്വെറ്റയായിരുന്നു.

Previous articleജംഷദ്പൂരിന് ഇനി സ്വന്തമായി ആപ്ലിക്കേഷനും
Next articleപാക്കിസ്ഥാന്‍ അതിശക്തമായ നിലയില്‍, ലീഡ് 281 റണ്‍സ്