ഫ്രഞ്ച് യുവതാരത്തെ സ്വന്തമാക്കി എ.സി മിലാൻ

- Advertisement -

ഫ്രഞ്ച് യുവതാരമായ ലെറോയ് അബാൻഡയെ ഇറ്റലിയിലെ വമ്പന്മാരായ എ.സി മിലാൻ സ്വന്തമാക്കി. മൊണാക്കോ യൂത്ത് ടീമിൽ നിന്നുമാണ് ഈ ലെഫ്റ്റ് ബാക്കിനെ മിലാൻ ടീമിലെത്തിച്ചത്. മൊണാക്കോയ്‌ക്ക് വേണ്ടി യുവേഫ യൂത്ത് ലീഗിൽ നടത്തിയ വമ്പൻ പ്രകടനമാണ് ഇറ്റലിയിലേക്കുള്ള വഴി തുറന്നത്.

പത്ത് മത്സരങ്ങളിൽ രണ്ടു ഗോളുകളും 3 അസിസ്റ്റും താരം നേടി. ജൂലായിൽ കരാർ തീരാനിരിക്കെയാണ് മറ്റു യൂറോപ്പ്യൻ ടീമുകൾ ലക്‌ഷ്യം വെക്കും മുൻപേ മിലാൻ അബാൻഡയെ സ്വന്തമാക്കിയത്. അടുത്ത സീസണിൽ താരത്തിന്റെ സീനിയർ ടീം അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement