മങ്കടയിൽ ഇന്ന് ഫൈനൽ, സബാനും ഉഷയും കിരീടത്തിനായ് ഇറങ്ങുന്നു

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിന്റെ ഫൈനൽ ഇന്ന് നടക്കും. ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള സബാൻ കോട്ടക്കലും ഉഷാ തൃശ്ശൂരുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമി ഫൈനൽ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയാണ് സബാൻ കോട്ടക്കലും ഉഷാ തൃശ്ശൂരും ഫൈനലിൽ എത്തിയത്. ഇരുടീമുകളും സെമി ലീഗിൽ 6 പോയന്റുകൾ നേടിയിരുന്നു.

നിർണായക പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചായിരുന്നു സബാൻ കോട്ടക്കൽ അവസാനം ഫൈനൽ ഉറപ്പിച്ചത്. സീസണിലെ മൂന്നാം കിരീടമാകും സബാൻ കോട്ടക്കൽ ഇന്ന് ലക്ഷ്യം ഇടുന്നത്. സീസണിലെ രണ്ടാം കിരീടമാകും ഉഷയുടെ ലക്ഷ്യം.

Advertisement