മിഖിതാര്യൻ ആഴ്സണൽ വിട്ടു, ഇനി റോമയുടെ മാത്രം താരം

- Advertisement -

അറ്റാക്കിംഗ് മിഡ്ഫീൽഡർ മിഖിതാര്യൻ ഇനി റോമയുടെ മാത്രം താരം. മിഖിതാര്യനെ സ്ഥിര കരാറിൽ റോമ സൈൻ ചെയ്തിരിക്കുകയാണ്. ആഴ്സണലിന്റെ താരമായിരുന്ന മിഖിതാര്യനെ ഫ്രീ ആയാണ് റോമ സൈൻ ചെയ്തത്. ആഴ്സബണലുമായുഅ കരാർ റദ്ദാക്കിയാണ് താരം റോമയിൽ എത്തിയത്. ആഴ്സണലിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു മിഖി അവസാന സീസണിൽ റോമയിൽ കളിച്ചിരുന്നത്.

റോമയ്ക്ക് വേണ്ടി ഈ കഴിഞ്ഞ സീസണിൽ ഒമ്പത് ഗോളുകൾ നേടാൻ മിഖിതാര്യന് ആയിരുന്നു. പരിക്ക് ആയതിനാൽ സീസണിൽ ഭൂരിഭാഗം സമയവും പുറത്തായിരുന്നു എങ്കിലും അവസരം കിട്ടിയപ്പോൾ എല്ലാം കഴിവു തെളിയിക്കാൻ താരത്തിനായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ആഴ്സണലിൽ എത്തിയെങ്കിലും ഇംഗ്ലണ്ടിൽ ഒട്ടും തിളങ്ങാൻ കഴിയാതിരുന്ന താരമായിരുന്നു മിഖിതാര്യൻ.

Advertisement