ബ്രസീലിയൻ യുവതാരം മെറ്റിനോ മാഞ്ചസ്റ്റർ സിറ്റിയിൽ

20210520 231507
- Advertisement -

ബ്രസീൽ ക്ലബായ ഫ്ലുമിനെസെയിൽ നിന്ന് 17കാരനായ മെറ്റിനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. താരവും ക്ലബും തമ്മിൽ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയൊ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ഫ്ലുമിനെസിയിൽ നിന്ന് തന്നെ കെയ്കിയെയും സിറ്റി സ്വന്തമാക്കിയിരുന്നു‌. മെറ്റിനോ സിറ്റിയിൽ അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്.

അടുത്ത സീസണിൽ സിറ്റിയിൽ എത്തുന്ന താരം ഫ്രഞ്ച് ക്ലബായ ട്രോയസിൽ ലോണിൽ പോകും. 5 മില്യണോളം ആണ് സിറ്റി ഗ്രൂപ്പ് താരത്തിനായി ചിലവഴിച്ചത്. താരത്തെ സിറ്റി ഭാവിയിൽ വിൽക്കുമ്പോൾ ആ തുകയുടെ ഒരു നിശ്ചിത ശതമാനവും ഫ്ലുമിനെസെയ്ക്ക് ലഭിക്കും. ഇതുവരെ ഫ്ലുമിനെസെ സീനിയർ ക്ലബിനായി കളിച്ചിട്ടില്ലാത്ത താരമാണ് മെറ്റിനോ. മെറ്റിനോ അടുത്ത സീസണിൽ ഫ്രഞ്ച് ക്ലബായ് ട്രോയ്സിൽ ലോണിൽ കളിക്കും.

Advertisement