“ബെൻസീമയ്ക്ക് ഒപ്പം കളിക്കാൻ കഴിയും എന്നത് വലിയ സന്തോഷം നൽകുന്നു” – എമ്പപ്പെ

20210411 093100
Credit: Twitter
- Advertisement -

ബെൻസീമ ഫ്രഞ്ച് ടീമിലേക്ക് തിരികെയെത്തിയതിൽ അതിയായ സന്തോഷമുണ്ട് എന്ന് യുവ സ്ട്രൈക്കർ എമ്പപ്പെ. നീണ്ട കാലത്തിനു ശേഷം ഫ്രഞ്ച് ടീമിൽ ബെൻസീമ തിരികെയെത്തിയിരിക്കുകയാണ്‌. യൂറോ കപ്പിൽ എമ്പപ്പെയും ബെൻസീമയുമാകും ഫ്രാൻസിന്റെ അറ്റാക്കിൽ ഇറങ്ങുന്നത്. ബെൻസീമക്ക് ഒപ്പം കളിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്ന് എമ്പപ്പെ പറഞ്ഞു. വലിയ താരങ്ങൾക്ക് ഒക്കെ കളിക്കണം എന്നാണ് തന്റെ ആഗ്രഹം.

ലോകത്ത് ബെൻസീമയെക്കാൾ നല്ല താരങ്ങൾ വളരെ കുറച്ച് മാത്രമെ ഉള്ളൂ എന്നും എമ്പപ്പെ പറഞ്ഞു. ബെൻസീമ വരുന്നത് ഫ്രാൻസ് ടീമിനെ ശക്തമാക്കും എന്നും പി എസ് ജി ഫോർവേഡ് പറഞ്ഞു. 10 വർഷത്തോളം റയൽ മാഡ്രിഡിനായി കളിച്ച താരമാണ് ബെൻസീമ. അതുകൊണ്ട് സമ്മർദ്ദങ്ങൾ അങ്ങനെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് അറിയാം. അത് തങ്ങൾക്ക് വലിയ കരുത്താകും എന്നും എമ്പപ്പെ പറഞ്ഞു.

Advertisement