മാർസെലോയുമായി മത്സരിക്കാൻ റയലിലേക്ക് പുത്തൻ ലെഫ്റ്റ് ബാക്ക് എത്തുന്നു

Sports Correspondent

ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ഫെർലൻഡ് മെൻഡി റയൽ മാഡ്രിഡിലേക്. താരത്തിന്റെ കൈമാറ്റത്തിനായി റയൽ മാഡ്രിഡും ലിയോണും കരാറിൽ എത്തിയതായി വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 55 മില്യൺ യൂറോയോളം മുടക്കിയാണ് റയൽ താരത്തെ ബെർണാബുവിൽ എത്തിക്കുന്നത്.

24 വയസുകാരനായ മെൻഡി ഈ സീസണിൽ ലിയോണിന് വേണ്ടി നടത്തിയ മിന്നും പ്രകടനത്തിലൂടെയാണ് ശ്രദ്ദിക്കപ്പെടുന്നത്. ഫ്രഞ്ചുകാരൻ കൂടിയായ സിദാനും ടീമും മാർസെലോക്ക് പകരക്കാരനായാണ് താരത്തെ കാണുന്നത്. സമീപ കാലത്ത് മാർസെലോയുടെ ഫോമിൽ ഉണ്ടായ ഇടിവും പുതിയ ലെഫ്റ്റ് ബാക്കിനെ തേടാൻ റയലിനെ പ്രേരിപ്പിച്ചു. ഇന്ന് നേരത്തെ സെർബിയൻ സ്‌ട്രൈക്കർ ലൂക്ക യോവിക്കിന്റെ സൈനിംഗ് റയൽ മാഡ്രിഡ് പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ മെൻഡി, ഈഡൻ ഹസാർഡ് എന്നിവരുടെ സൈനിംഗും റയൽ പൂർത്തിയാക്കിയേക്കും.