ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് മൂന്നാം ഏകദിനം മഴ കാരണം ഉപേക്ഷിച്ചു

Newsroom

Img 20220724 220047
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ഏകദിനം മഴ കാരണം ഉപേക്ഷിച്ചു. നിർണായകമായ മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 159-2 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് മഴ വില്ലനായത്. ഡികോക്ക് 76 പന്തിൽ 92 നേടി പുറത്താകാതെ നിൽക്കുമ്പോൾ ആയിരുന്നു മഴ തടസ്സമായത്. ഡികോക്കിന്റെ 18ആം ഏകദിന സെഞ്ച്വറി ആണ് ഇതോടെ നഷ്ടമായത്.

24 റൺസുമായി മാക്രമും ക്രീസിൽ ഉണ്ടായിരുന്നു. ഇതോടെ പരമ്പര 1-1 എന്ന നികയിൽ ടൈ ആയി. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയും രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടും വിജയിച്ചിരുന്നു. ഇനി ഇരുവരും തമ്മിൽ മൂന്ന് ടി20 മത്സരങ്ങളും നടക്കും.