ബൊറൂസിയ ഡോർട്ട്മുണ്ട് മാക്സിമിലിയൻ ബീയറെ സ്വന്തമാക്കി

Newsroom

ബൊറൂസിയ ഡോർട്ട്മുണ്ട് മാക്സിമിലിയൻ ബീയറെ സ്വന്തമാക്കിയതായി റിപ്പോർട്ട്. ഹോഫെൻഹൈം സ്‌ട്രൈക്കർ മാക്‌സിമിലിയൻ ബീയർ ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേരാൻ സമ്മതിച്ചതായി ഫബ്രിസിയോ റൊമാനോ പറയുന്നു. 21കാരൻ 2029 വരെയുള്ള കരാർ ഡോർട്മുണ്ടിൽ ഒപ്പുവെക്കും.

Picsart 24 08 11 20 09 21 755

30 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുകം. നിക്ലാസ് ഫുൾക്രുഗിനെ വിറ്റത് മുതൽ ഡോർട്മുണ്ട് പുതിയ സ്ട്രൈക്കർക്ക് ആയി ശ്രമിക്കുണ്ടായിരുന്നു. 2018 മുതൽ ബീയെർ ഹോഫെൻഹെയിമിനൊപ്പം ഉണ്ട്. ജർമ്മൻ ദേശീയ ടീമിനായും താരം അരങ്ങേറ്റം നടത്തിയിട്ടുണ്ട്. 2 തവണ താരം ജർമ്മനിക്ക് ആയി കളിച്ചിട്ടുണ്ട്.