മാറ്റ്യുഡി യുവന്റസ് വിട്ടു!!

- Advertisement -

ഫ്രാൻസ് ഇന്റർനാഷണൽ താരം ബ്ലെയിസ് മാറ്റുഡി യുവന്റസ് വിട്ടു. മാറ്റ്യുഡി കരാർ അവസാനിപ്പിക്കാൻ താരവും ക്ലബും തമ്മിൽ ധാരണയായി. ഇനി മാറ്റ്യുഡി ഫ്രീ ഏജന്റായിരിക്കും. താരം ഉടൻ തന്നെ അമേരിക്കയിലേക്ക് തിരിക്കും. യുവന്റസിനായി അവസാന സീസണുകളിൽ നിരാശയാർന്ന പ്രകടനമായിരുന്നു മാറ്റ്യുഡി കാഴ്ചവെച്ചത്. മാറ്റ്യുഡിയെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ആകും സ്വന്തമാക്കുന്നത്.

ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബായ ഇന്റർ മിയാമി മാറ്റ്യുഡിയുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. 2017 മുതൽ യുവന്റസിന്റെ ഭാഗമായി കളിക്കുന്ന താരമാണ് മാറ്റ്യുഡി. 2017 പി എസ് ജിയിൽ നിന്നായിരുന്നു മാറ്റുഡി ഇറ്റലിയിലേക്ക് എത്തി. 33കാരനായ മാറ്റുഡിയ അവസാന മൂന്ന് സീസണിലായി മൂന്ന് ലീഗ് കിരീടങ്ങൾ യുവന്റസിനൊപ്പം സ്വന്തമാക്കി. ആകെ അഞ്ച് കിരീടങ്ങൾ യുവന്റസിനൊപ്പം മാറ്റ്യുഡി ഉയർത്തി. യുവന്റസിനു വേണ്ടി 133 മത്സരങ്ങൾ കളിച്ച താരം എട്ടു ഗോളുകളും ക്ലബിനായി നേടി. മുമ്പ് പി എസ് ജിക്കു വേണ്ടി 200ലധികം മത്സരങ്ങൾ കളിച്ച താരമാണ് മാറ്റുഡി.

Advertisement