ഡിലിറ്റ് ശസ്ത്രക്രിയ വിജയം, നവംബർ വരെ പുറത്ത്

- Advertisement -

യുവന്റസിന്റെ യുവ സെന്റർ ബാക്കായ ഡി ലിറ്റ് നവംബർ വരെ പുറത്തിരിക്കേണ്ടി വരും. ഡച്ച് സെന്റർ ബാക്ക് അവസാന കുറേ മാസങ്ങളായ തോളിനേറ്റ പരിക്കുമായി കഷ്ടപ്പെടുകയായിരുന്നു. ആ പരിക്ക് മാറാൻ ഇന്നലെ ഡിലിറ്റ് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ക്ലബ് അറിയിച്ചു. താരം മൂന്ന് മാസം എങ്കിലും വിശ്രമത്തിലായിരിക്കും എന്നും ക്ലബ് അറിയിച്ചു.

പിർലോയുടെ ആദ്യ മാസങ്ങളിൽ ഡിലിറ്റ് ഉണ്ടാകില്ല എന്ന് അർത്ഥം. 2019 നവംബറിൽ ആയിരുന്നു ഡിലിറ്റിന്റെ തോളിന് പരിക്കേറ്റത്. അന്ന് മുതൽ പരിക്ക് വെച്ചാണ് ഡി ലിറ്റ് കളിക്കുന്നത്. ഡിലിറ്റിന്റെ അഭാവത്തിൽ സീനിയർ താരങ്ങളായ കെല്ലിനിയും ബൊണൂചിയും ആകും യുവന്റസിനെ സീസൺ തുടക്കത്തിൽ ഡിഫൻസിൽ നയിക്കുക. യുവതാരം ഡെമിറലും അവസരത്തിനിത്ത് ഉയരുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു.

Advertisement