സുബിമെൻഡിയെ സ്വന്തമാക്കാനായി ലിവർപൂൾ രംഗത്ത്

Newsroom

ആർനെ സ്ലോട്ടിൻ്റെ കീഴിൽ പുതിയ സീസണായി ഒരുങ്ങുന്ന ലിവർപൂൾ സ്പാനിഷ് താരം സുബിമെൻഡിയെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു. ലിവർപൂൾ ടീമിലെ 6-ആം നമ്പറായാണ് മിഡ്ഫീൽഡറെ ലക്ഷ്യമിടുന്നത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി ശ്രമിച്ചിരുന്നു. റിയൽ സോസിഡാഡ് എന്നാൽ മാർട്ടിൻ സുബിമെൻഡിയെ എളുപ്പത്തിൽ വിൽക്കാൻ സാധ്യതയില്ല.

Picsart 24 08 07 18 28 34 802

25കാരനായ സ്‌പെയിൻ ഇൻ്റർനാഷണലിനെ സ്വന്തമാക്കണം എങ്കിൽ അദ്ദേഹത്തിൻ്റെ 60 മില്യൺ യൂറോ (51.7 മില്യൺ ഡോളർ; 63.4 മില്യൺ) റിലീസ് ക്ലോസ് പൂർണ്ണമായി നൽകേണ്ടതുണ്ട്. ലാ ലിഗ ക്ലബ് ആ കണക്കിന് താഴെയുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സ്പെയിനൊപ്പം യൂറോ കപ്പ് വിജയിച്ച സുബിമെൻഡി സ്പെയിനിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കണക്കാക്കപ്പെടുന്നത്. 2011 മുതൽ താരം റയൽ സോസിഡാഡിനൊപ്പം ആണ് ഉള്ളത്.