പൂനെ സിറ്റിയിലെ ആറാം വിദേശ താരം ഉറുഗ്വേയിൽ നിന്ന്

Newsroom

പുതിയ ഐ എസ് എൽ സീസണായി ആറാമത്തെ വിദേശ താരത്തെയും പൂനെ സിറ്റി സൈൻ ചെയ്തു. ഉറുഗ്വേയൻ ഡിഫൻഡറായ മാർട്ടിൻ ഡിയസിനെയാണ് പൂനെ സിറ്റി സ്വന്തമാക്കിയത്. കഴിഞ്ഞ‌ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച താരമായിരുന്ന ഡയസ്. കഴിഞ്ഞ ഐ എസ് എല്ലിൽ 12 മത്സരങ്ങളിൽ നോർത്ത് ഈസ്റ്റിനായി കളിച്ചിരുന്നു.

സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് മാർടിൻ. 2005 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഉറുഗ്വേയുടെ ക്യാപ്റ്റനും കൂടി ആയിരുന്നു മാർട്ടിൻ. പൂനെയിൽ വിദേശ താരങ്ങളുടെ എണ്ണം ഇതോടെ ആറ് ആയി. മാർസലീനോ, ആൽഫാരോ,ഡിയേഗോ കാർലോസ്, മാർകോ സ്റ്റാങ്കോവിച്, ഇയാൻ ഹ്യൂം എന്നിവരെയും പൂനെ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial