മിലാൻ അല്ല ഇന്റർ! വമ്പൻ ട്വിസ്റ്റ്, മാർകസ് തുറാം ഇന്റർ മിലാനിൽ

Wasim Akram

ജർമ്മൻ ക്ലബ് ഗ്ലെബാക് താരം ആയിരുന്ന ഫ്രഞ്ച് താരം മാർകസ് തുറാമിനെ ഫ്രീ ഏജന്റ് ആയി സ്വന്തമാക്കി ഇന്റർ മിലാൻ. ഫ്രീ ഏജന്റ് ആയ മാർകസ് തുറാം നേരത്തെ പി.എസ്.ജി, ആർ.ബി ലൈപ്സിഗ് ടീമുകളുടെ കരാർ നിരസിച്ചിരുന്നു. തുടർന്ന് താരം എ.സി മിലാനും ആയി കരാറിൽ ഏകദേശ ധാരണയിൽ ആയത് ആയി റിപ്പോർട്ട് വന്നിരുന്നു.

മാർകസ് തുറാം

എന്നാൽ അവസാന നിമിഷം വലിയ അട്ടിമറി ആണ് താരത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. അവസാനം താരത്തിന് ആയി രംഗത്ത് വന്ന ഇന്റർ മിലാൻ താരത്തിന് മുമ്പിൽ കൂടുതൽ മികച്ച ഓഫർ വക്കുക ആയിരുന്നു. തുടർന്ന് ചർച്ചകൾക്ക് ശേഷം താരം ഇന്റർ മിലാൻ തിരഞ്ഞെടുക്കുക ആയിരുന്നു. വേതനം ആയി വർഷത്തിൽ 6/6.5 മില്യൺ യൂറോ ആവും വർഷത്തിൽ താരത്തിന് ലഭിക്കുക എന്നാണ് ഫബ്രീസിയോ റൊമാനോ റിപ്പോർട്ട് ചെയ്തത്. താരം ഈ ആഴ്ച തന്നെ ഇന്റർ മിലാനിൽ കരാർ ഒപ്പ് വക്കും എന്നാണ് റിപ്പോർട്ട്.