മാർക്കോ സ്‌പോർട്ടിയല്ലോ എ സി മിലാനിൽ എത്തും

Newsroom

Picsart 23 05 24 12 11 01 099
Download the Fanport app now!
Appstore Badge
Google Play Badge 1

എസി മിലാൻ തങ്ങളുടെ പുതിയ ബാക്കപ്പ് ഗോൾകീപ്പറായി മാർക്കോ സ്പോർട്ടിയല്ലോ സൈനിംഗ് ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ സ്പോർട്ടിയല്ലോയും ആയി എസി മിലാൻ കരാറിലെത്തിയിരുന്നു. അറ്റലാന്റയിൽ നിന്ന് ഒരു സൗജന്യ ട്രാൻസ്ഫറിൽ ആണ് താരം മിലാനിൽ എത്തുന്നത്. ഫസ്റ്റ് ചോയ്സ് ഗോൾകീപ്പറായ മൈക്ക് മൈഗ്നന് പിറകിലാകും സ്പോർട്ടിയല്ലൊയുടെ സ്ഥാനം.

Picsart 23 05 24 12 11 12 469

31കാരനായ ഇറ്റാലിയൻ ഷോട്ട്-സ്റ്റോപ്പർ ടീമിന് പരിചയ സമ്പത്തും വൈദഗ്ധ്യവും നൽകും. 2013 മുതൽ സ്പൊർടിയെല്ലോ അറ്റലാന്റയിൽ ഉണ്ട്. 100ൽ അധികം മത്സരങ്ങൾ അവർക്കായി കളിച്ചിട്ടുമുണ്ട്.