മാർസെലോ അൽ നസറിലേക്ക് എന്ന വാർത്തകൾ തെറ്റ്

Newsroom

മുൻ റയൽ മാഡ്രിഡ് താരം മാർസെലോയെ സൗദി ക്ലബായ അൽ നസർ സ്വന്തമാക്കും എന്ന വാർത്തകൾ തെറ്റാണ് എന്ന് റിപ്പോർട്ടുകൾ. ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷം, ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാർസെലോ നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്. താരം അൽ നസറുമായി ചർച്ചകൾ നടത്തിയിട്ടില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

Picsart 23 02 20 16 42 39 501

റൊണാൾഡോയെ അടുത്തിടെ സ്വന്തമാക്കിയ അൽ നസർ നിരവധി വലിയ താരങ്ങൾക്ക് പിറകെയാണ് ഇപ്പോൾ. മോഡ്രിച്ച്, റാമോസ്, ബുസ്‌ക്വെറ്റ്‌സ് എന്നിവർക്ക് ഇതിനകം തന്നെ ല നസർ ഓഫർ സമർപ്പിച്ചിട്ടുണ്ട്‌. വരുന്ന സമ്മറിൽ റൊണാൾഡോക്ക് ഒപ്പം വലിയ ചില താരങ്ങൾകൂടെ സൗദിയിൽ ഉണ്ടാകും എന്നതിന്റെ സൂചനയാണിത്‌‌.

കഴിഞ്ഞ സീസണിൽ ക്ലബ് വിടുന്നതിന് മുമ്പ് ഒരു ദശാബ്ദത്തിലേറെ റയൽ മാഡ്രിഡിനായി കളിച്ച മാഴ്സലോ, ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.