മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ ബാഴ്സലോണയുടെ വണ്ടർകിഡ് ക്ലബ് വിട്ടു

- Advertisement -

ബാഴ്സലോണക്ക് ഇത് നല്ല കാലമല്ല. അവരുടെ ഒരു യുവതാരം ക്ലബ് വിട്ടിരിക്കുകയാണ്. വലിയ ഭാവി പ്രവചിക്കപ്പെട്ടിരുന്ന ബാഴ്സലോണയുടെ ഒരു താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. ബാഴ്സലോണയുടെ അണ്ടർ 16 താരമായ മാർക് ജുറാദോ ആണ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ബാഴ്സലോണ വാഗ്ദാനം ചെയ്ത വലിയ ഓഫർ നിരസിച്ചാണ് താരം യുണൈറ്റഡിലേക്ക് എത്തുന്നത്.

16കാരനായ താരം തന്നെ ഇന്നലെ താൻ ബാഴ്സലോണ വിടുകയാണെന്ന് പ്രഖ്യാപനം നടത്തി. റൈറ്റ് ബാക്കായാണ് താരം കളിക്കുന്നത്. ബാഴ്സലോണയിൽ വളരെ വലിയ ഭാവി ഉണ്ട് എന്ന് കരുതപ്പെട്ട താരമായിരുന്നു. പണ്ട് 2004-ൽ 16കാരനായ പികെയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്തതിനോടാണ് ജുറാദോയുടെ സൈനിംഗിനെ വിദഗ്ദ്ധർ ഉപമിക്കുന്നത്.

Advertisement