“ഏഞ്ചൽ ഗോമസിനായി ചെൽസി ഓഫർ നൽകിയിട്ടില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന യുവതാരം ഏഞ്ചൽ ഗോമസിനായി ചെൽസി ഓഫർ ഒന്നും നൽകിയിട്ടില്ല എന്ന് ചെൽസി പരിശീലകൻ ലമ്പാർഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ ഒപ്പുവെക്കാൻ കൂട്ടാക്കാതെ ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ് ഏഞ്ചൽ ഗോമസ്. താരത്തിനായി രംഗത്തുള്ള ചെൽസി ആണ് എന്നാണ് അഭ്യൂഹങ്ങൾ. എന്നാൽ ഗോമസിനായി ഒരു ഓഫർ നൽകിയതായി താൻ അറിയില്ല എന്ന് ലമ്പാർഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് ഗോമസ്. എന്നാൽ സീനിയർ ടീമിൽ അധികം അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് ഗോമസ് ക്ലബ് വിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോമസിനെ നിലനിർത്താനായി വലിയ ഓഫർ തന്നെ നൽകി എന്നാണ് വാർത്ത. ലമ്പാർഡിന്റെ യുവ താരങ്ങളിൽ ഉള്ള വിശ്വാസമാണ് താരത്ത്ർ ഇപ്പോൾ ചെൽസിയിലേക്ക് അടുപ്പിക്കുന്നത്. ചെൽസിയിൽ എത്തിയില്ല എങ്കിൽ താരം ജർമ്മനിയിലേക്ക് പോകാൻ ആണ് സാധ്യത.