മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് എത്താൻ ഉഗാർതെ സ്വയം ശ്രമിക്കുന്നതായി റിപ്പോർട്ട്. മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും തമ്മിൽ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനാൽ ചർച്ചകൾ അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉഗാർതെ തന്നെ തന്റെ ട്രാൻസ്ഫർ നടക്കാൻ വേണ്ടി പുഷ് ചെയ്യുകയാണ്. പി എസ് ജി ട്രാൻസ്ഫർ ഫീ കുറച്ചാൽ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ഇനി ബിഡ് ചെയ്യുകയുള്ളൂ.
പി എസ് ജി ആവശ്യപ്പെട്ട 60 മില്യൺ മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകാൻ ഒരുക്കമല്ല. പി എസ് ജി ട്രാൻസ്ഫർ ഫീ കുറക്കാൻ തയ്യാറായില്ല എങ്കിൽ യുണൈറ്റഡ് മറ്റു താരങ്ങളെ നോക്കി പോകും എന്ന് ക്ലബ് പി എസ് ജിയെ അറിയിച്ചിട്ടുണ്ട്. പി എസ് ജിയിൽ നിന്ന് ഒരു മാറ്റം മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നു.
ഉറുഗ്വേക്ക് ആയി കോപ അമേരിക്കയിൽ ഉൾപ്പെടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാർതെ. അദ്ദേഹവുമായി യുണൈറ്റഡ് നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിട്ടുണ്ട്.
കാസെമിറോ ഫോമിലല്ല എന്നതും അമ്രബതിന്റെ ലോൺ യുണൈറ്റഡ് പുതുക്കില്ല എന്നതിനാലും യുണൈറ്റഡിന് ഒരു ഡിഫ്സ്ൻസീവ് മിഡ്ഫീൽഡറെ ആവശ്യമാണ്. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരിന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്.