മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ലക്ഷ്യം ഉഗാർതെ

Newsroom

Picsart 24 07 19 09 35 09 407
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ നീക്കങ്ങൾക്ക് പിറകെ ആണ്‌. അവർ മധ്യനിരയിലേക്ക് പാരീസ് സെൻ്റ്-ജർമെയ്ൻ താരം മാനുവൽ ഉഗാർതെയെ കൊണ്ടുവരാൻ ഉള്ള ശ്രമത്തിലാണ്. ഇതിനകം സ്ട്രൈക്കർ സിക്സിയെയും ഡിഫൻഡർ യോറോയെയും സ്വന്തമാക്കിയ യുണൈറ്റഡ് ഇനി മധ്യനിരയിലേക്ക് ഒരു താരത്തെയാണ് നോക്കുന്നത്‌. ഉറുഗ്വേക്ക് ആയൊ കോപ അമേരിക്കയിൽ ഉൾപ്പെടെ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാർതെ. അദ്ദേഹവുമായി യുണൈറ്റഡ് കരാർ ധാരണയിൽ എത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 06 29 12 57 09 104

ക്ലബിൻ്റെ 25 ശതമാനം ഓഹരികൾ വാങ്ങി പുതിയ ഉടമകൾ ആയ ഇനിയോസ് ആണ് വലിയ നീക്കങ്ങൾ ക്ലബിനായി നടത്തുന്നത്. ഡിഫൻസീവ് മിഡ്ഫീൽഡർ ആയ 23-കാരൻ പി എസ് ജിയിൽ സന്തോഷവാനല്ല. ക്ലബ് വിടാൻ തന്നെയാണ് യുവതാരത്തിന്റെ തീരുമാനം.

കാസെമിറോ ഫോമിലല്ല എന്നതും അമ്രബതിന്റെ ലോൺ യുണൈറ്റഡ് പുതുക്കില്ല എന്നതിനാലും യുണൈറ്റഡിന് ഒരു ഡിഫ്സ്ൻസീവ് മിഡ്ഫീൽഡറെ ആവശ്യമാണ്. ഉറുഗ്വേ താരമായ ഉഗാർതെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരിന്നു പി എസ് ജിയിൽ എത്തിയത്. മുമ്പ് സ്പോർടിങിനായി 2 വർഷത്തോളം കളിച്ചിട്ടുണ്ട്. ഉഗാർതെയെ സൈൻ ചെയ്യണം എങ്കിൽ പക്ഷെ യുണൈറ്റഡ് ഒരു മിഡ്ഫീൽഡറെ വിൽക്കേണ്ടി വരും. മക്ടോമിനെയെയോ കസെമിറോയെയോ വിൽക്കാൻ ആണ് ഇപ്പോൾ യുണൈറ്റഡ് ശ്രമിക്കുന്നത്.