മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ അയക്കാൻ തീരുമാനിച്ചു. ചോങ്ങിനെ ജർമ്മൻ ക്ലബായ വെർഡർ ബ്രെമൻ ആണ് ലോണിൽ സൈൻ ചെയ്തത്. ഒരു വർഷത്തെ ലോൺ ആണ് യുണൈറ്റഡ് താരത്തെ നൽകിയിരിക്കുന്നത്. എന്നാൽ താരത്തെ ലോണിന് അവസാനം സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വെർഡർ ബ്രമനെ അനുവദിക്കില്ല.
ലോണിൽ അയച്ച് ചോങ്ങിന് കൂടുതൽ അവസരം നൽകുക മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉദ്ദേശം. അടുത്തിടെ 2022 വരെ നീളുന്ന കരാർ ചോങ്ങ് യുണൈറ്റഡിൽ ഒപ്പുവെച്ചിരുന്നു. മാഞ്ചസ്റ്റർ യുവനിരയിലെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് ചോങ്ങ്. ഇതിനകം യുണൈറ്റഡിനു വേണ്ടി 19 മത്സരങ്ങൾ ചോങ് കളിച്ചിട്ടുണ്ട്. അവസരങ്ങൾ മുതലെടുത്ത് ഫസ്റ്റ് ടീമിലെ സ്ഥിരാംഗം ആകാൻ ആണ് ഇപ്പോൾ ചോങ് ശ്രമിക്കുന്നത്. 2016ൽ ആണ് ചോങ്ങ് യുണൈറ്റഡിൽ എത്തിയത്.