മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ഗോൾ കീപ്പർ

Newsroom

Picsart 23 01 05 15 24 14 941
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അങ്ങനെ ഒരു പുതിയ ഗോൾ കീപ്പറെ സ്വന്തമാക്കുന്നു. ക്രിസ്റ്റൽ പാലസ് ഗോൾകീപ്പർ ജാക്ക് ബട്ട്‌ലാന്റിനെ ആണ് യുണൈറ്റഡ് ലോണിൽ സ്വന്തമാക്കുന്നത്. ജൂലൈ വരെ നീണ്ടു നിക്കുന്ന കരാറിൽ ആകും താരം എത്തുന്നത്‌. ഇന്ന് ബട്ലാന്റ് കാരിങ്ടണിൽ എത്തി നെഡിക്കൽ പൂർത്തിയാക്കും. ഇതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനവും വരും. ബട്ലാന്റിനെ സീസൺ അവസാനം വാങ്ങാൻ കരാറിൽ വ്യവസ്ഥ ഉണ്ടാകില്ല.

മാഞ്ചസ്റ്റർ 23 01 04 15 33 10 124

മാർട്ടിൻ ദുബ്രാവ്ക ന്യൂകാസിലിലേക്ക് മടങ്ങിയതോടെ യുണൈറ്റഡ് രണ്ട് ഗോൾ കീപ്പർമാരായി ചുരുങ്ങിയിരുന്നു. ഇതാണ് യുണൈറ്റഡ് പുതിയ കീപ്പറെ സൈൻ ചെയ്യാൻ കാരണം. ഇപ്പോൾ ഡി ഹിയക്ക് പിറകിൽ ഹീറ്റൺ മാത്രമാണ് സീനിയർ സ്ക്വാഡിൽ ഉള്ളത്.

സീസണിന്റെ ആദ്യ പകുതിയിൽ ന്യൂകാസിലിൽ നിന്ന് ലോണിൽ ആയിരുന്നു ഡുബ്രാവ്ക എത്തിയത്, എന്നാൽ ന്യൂകാസിൽ കഴിഞ്ഞ ആഴ്ച സ്ലൊവാക്യൻ ഗോൾകീപ്പറെ തിരികെ വിളിക്കുക ആയിരുന്നു. ക്രിസ്റ്റൽ പാലസിൽ ഇപ്പോൾ രണ്ടാം ഗോൾ കീപ്പർ ആണ് ബട്ലാന്റ്. ഒരു കാലത്ത് ഇംഗ്ലണ്ട് ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ബട്ലാന്റ്. ബർനിങ്ഹാം, സ്റ്റോക്ക് സിറ്റി എന്നീ ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.