മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രാണ്ടൺ വില്യംസ് ഇപ്സിച് ടൗണിലേക്ക്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ ക്ലബ് വിടാൻ അനുവദിക്കും. ചാമ്പ്യൻഷിപ്പ് ക്ലബായ ഇപ്സിച് ടൗണിലേക്ക് ആലും താരം പോകുക. ഈ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തെ ലോൺ കരാറിൽ ആകും താരം ആദ്യം ഇപ്സിചിൽ എത്തുക. ലോൺ കരാറിന് അവസാനം താരത്തെ ഇപ്സിചിന് സ്വന്തമാക്കാൻ ആകും.

Picsart 23 08 23 12 08 42 766

ബ്രാണ്ടണ് ആദ്യ ഇലവനിൽ അവസരം കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ താരത്തിനായി വരുന്ന ഓഫറുകൾ യുണൈറ്റഡ് പരിഗണിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ നേരത്തെയും അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ല. 22കാരനായ താരം മുമ്പ് നോർവിചിൽ ലോണിൽ കളിച്ചിരുന്നു.

യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ. ഒലെ ഗണ്ണാർ സോൾഷ്യറിന്റെ സമയത്ത് താരത്തിന് ആദ്യ ഇലവനിൽ സ്ഥിരമായി അവസരം ലഭിച്ചിരുന്നു. 2008 മുതൽ ബ്രാണ്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്.