മനോലാസ് നാപോളിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി

റോമയുടെ ഗ്രീസ് ദേശീയ താരം കോസ്റ്റാസ് മനോലാസ് നാപോളിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി. 36 മില്യൺ യൂറോയുടെ കരാറാണ് ഇരു ക്ലബ്ബ്കളും തമ്മിൽ നടത്തിയത്. 28 വയസുകാരനായ മനോലാസ് 5 വർഷത്തെ കരാറാണ് ആഞ്ചലോട്ടിയുടെ ടീമുമായി ഒപ്പിട്ടിരിക്കുന്നത്. ഇതോടെ നാപോളി താരം ദിയാവാരയുടെ തിരിച്ച് റോമയിലേക്കുള്ള ട്രാൻസ്‌ഫറും പൂർത്തിയായി. താരത്തിന് 21 മില്യൺ യൂറോ റോമ നൽകും.

നേരത്തെ മിലാൻ, ആഴ്സണൽ ടീമുകളും മനോലാസിനായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും നാപോളിയാണ്‌ അവസാന വിജയം നേടിയത്. 5 വർഷം റോമയിൽ കളിച്ച താരം 2018 ചാമ്പ്യൻസ് ലീഗിൽ ബാഴ്സകെതിരെ വിജയ ഗോൾ നേടി ശ്രദ്ധേയമായിരുന്നു. മനോലാസ് എത്തുന്നതോടെ നാപോളിയുടെ വെറ്ററൻ പ്രതിരോധ താരം റൗൾ ആൽബിയോൾ വൈകാതെ വിയ്യാ റയലിലേക് മാറും.

Previous articleയുവന്റസിന്റെ സ്പിനാസോള ഇനി റോമയിൽ, പകരം പെലെഗ്രിനി യുവന്റസിൽ!!
Next articleശ്രീലങ്ക പുറത്ത്, സെമി സാധ്യതകൾ ഇങ്ങനെ