യുവന്റസിന്റെ സ്പിനാസോള ഇനി റോമയിൽ, പകരം പെലെഗ്രിനി യുവന്റസിൽ!!

റോമയുടെ യുവ ലെഫ്റ്റ് ബാക്ക് ലൂക പെലെഗ്രിനി യുവന്റസിലേക്ക് എത്തി. പകരം യുവന്റസിന്റെ ലെഫ്റ്റ് വിങ് ബാക്ക് സ്പിനാസോള റോമയിലേക്കും പോയി. യുവന്റസിന്റെ യുവന്റസും റോമയും തമ്മിൽ താരങ്ങളെ കൈമാറ്റം ചെയ്യനുള്ള ധാരണയിലാണ് ഈ നീക്കങ്ങൾ. യുവന്റസിന് റോമ 29 മില്യൻ സ്പിനസോളയ്ക്കായി നൽകേണ്ടതുണ്ട്. പെലിഗ്രിക്കായി യുവന്റസ് റോമയ്ക്ക് 22 മില്യണും നൽകും.

ഇരു താരങ്ങൾ അവരവരുടെ ക്ലബുകളിലെ ആദ്യ ഇലവനിൽ കളിക്കുന്നവരല്ല. പെലെഗ്രിനി കഴിഞ്ഞ സീസണിൽ ലോണിൽ കാഗ്ലിയരിക്ക് വേണ്ടി ആയിരുന്നു കളിച്ചത്. സ്പിനാസോള ആണെങ്കിൽ വർഷങ്ങളോളം യുവന്റസിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ഭൂരിഭാഗം സമയത്തും ലോണിൽ പോയി ആയിരുന്നു കളിച്ചത്. ഇനി റോമയിൽ എങ്കിലും ആദ്യ ഇലവനിൽ തന്നെ കളിക്കാൻ ആകും എന്നാണ് സ്പിനാസോള കരുതുന്നത്.

Previous articleബാഴ്സയിലെ പ്രതിസന്ധികൾക്ക് വിട, ഡെന്നിസ് സുവാരസ് സെൽറ്റ വിഗോയിൽ
Next articleമനോലാസ് നാപോളിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി